പുതുക്കാട്: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ച 2023- 24 വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡ് പുതുക്കാട് താലൂക്ക് ആശുപത്രിക്ക്. സബ് ജില്ലാ തലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ ആശുപത്രികളുടെ പട്ടികയിൽ ഇടം നേടി 76.43% മാർക്കോടെ കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രി ഒരു ലക്ഷം രൂപ കമൻഡെഷൻ അവാർഡ് തുകയ്ക്ക് അർഹരായി. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന അവാർഡാണ് കായകൽപ്.