തൃശൂർ: ചിന്മയ മിഷൻ കോളേജിന്റെ ഗോൾഡൻ ജൂബിലി ആഘോഷം 'സുവർണം ചിന്മയം' ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. അവനവനെ അറിയിക്കുക എന്നതാണ് ഏറ്റവും വലിയ അറിവെന്ന് ഗവർണർ പറഞ്ഞു. ഈ അറിവ് ഒന്നിൽ നിന്നാണ് അനേകം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജും ചിന്മയ അലുംമിനിയും സംയുക്തമായി നിർമ്മിക്കുന്ന ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മവും അദ്ദേഹം നിർവഹിച്ചു. സ്വാമി വിവിക്താനന്ദജി അദ്ധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ട്രസ്റ്റി സി.എ. വേണുഗോപാൽ, പ്രിൻസിപ്പൽ പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.