ചാലക്കുടി: വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ആശാളി ലഡു, ഉലുവ പായസം, കപ്പലണ്ടിഉണ്ട, കരിനൊച്ചി കൂട്ട്, വാഴപ്പിണ്ടി ഉപ്പിലിട്ടത്, ചെമ്പരത്തി ജ്യൂസ്, വാഴക്കൂമ്പ് കട്‌ലറ്റ്, കക്കും കായ കഞ്ഞി, പത്തില തോരൻ തുടങ്ങി നിരവധി രുചിയേറും വിഭവങ്ങൾ ഒരുക്കി. ആയുർഗുരു ആയുർവേദ വെൽനസ് ക്ലിനിക്കിലെ ഫിസിഷൻ ഡോ.ഒ.ആർ.ലത ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ട്രഷറർ ടി.എൻ.രാമൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ യു.പ്രഭാകരൻ, പ്രിൻസിപ്പൽ പി.ജി.ദിലീപ്, ഭാരതീയ വിദ്യാനികേതൻ മാതൃഭാരതി സ്റ്റേറ്റ് സെക്രട്ടറി സൗമ്യ സുരേഷ്, എ.കെ.ഗംഗാധരൻ, ശ്രുതി ഷൈനോ, സൗമ്യ പ്രതീഷ് എന്നിവർ സംസാരിച്ചു.