മറ്റത്തൂർ: പഞ്ചായത്തിൽ ഔഷധസസ്യക്കൃഷി വ്യാപനത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത്, മറ്റത്തൂർ പഞ്ചായത്ത്, മറ്റത്തൂർ ലേബർ സൊസൈറ്റി, തൊഴിലുറപ്പ് പദ്ധതി, കൃഷി ഡിപ്പാർട്ട്‌മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെട്ടിച്ചാലിൽ കുറുന്തോട്ടി കർഷക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിത്തിറക്കൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ എൻ.പി.അഭിലാഷ്, ശാന്തി ബാബു, ജിഷ ഹരിദാസ്, തൊഴിലുറപ്പ് ഓവർസിയർ സി.പി.അഭിലാഷ്, തൊഴിലുറപ്പ് മേറ്റുമാരായ ബിന്ദു സുരേന്ദ്രൻ, ഷീജ സുരേഷ്, പി.എസ്.പ്രശാന്ത് എന്നിവർ സംസാരിച്ചു