തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടത്തുന്ന എല്ലാ പരിപാടികളിലും പൂർണമായും ഹരിതച്ചട്ടം പാലിക്കണമെന്ന് ശുചിത്വ മിഷൻ. ഇത് സംബന്ധിച്ച് എല്ലാ സ്ഥാപന മേലധികാരികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, ബൊക്കെകൾ, ആകാശത്തേക്ക് പറത്തി വിടുന്നതടക്കമുള്ള എല്ലാ ബലൂണുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം, കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ കഴുകി ഉപയോഗിക്കുന്ന പാത്രങ്ങൾ നിർബന്ധമായും ഉപയോഗിക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ഇലകൾ തുടങ്ങിയവ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് കൊടി തോരണങ്ങൾ വ്യാപകമായി മാലിന്യം കുന്നുകൂടാൻ ഇടയാക്കുന്നു. ഫ്‌ളക്‌സ് ബോർഡുകൾ പൂർണമായും ഒഴിവാക്കണം.