കൊടുങ്ങല്ലൂർ: നഗരസഭയും തൃശൂർ ജില്ലാ ശുചിത്വമിഷനും സംയുക്തമായി നടപ്പിലാക്കിയ മൊബൈൽ എഫ്.എസ്.ടി.പി വാഹനം കൊടുങ്ങല്ലൂർ നഗരസഭയിൽ പ്രവർത്തനം തുടങ്ങി. മൊബൈൽ എഫ്.എസ്.ടി.പി ട്രയൽ ഡീസലഡ്ജിംഗ് ജെ.ടി.എസ് സ്‌കൂളിലാണ് നടപ്പിലാക്കിയത്. വാഹനത്തിന്റെ പ്രവർത്തനത്തിന് നഗരസഭാ കൗൺസിൽ താരിഫ് തീരുമാനിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്ര പരിസരത്തെ സെപ്ടിക് ടാങ്ക് ശുചീകരിച്ചാണ് വാഹനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ, കൊടുങ്ങല്ലൂർ ക്ഷേത്രം ദേവസ്വം മാനേജർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ശുചിത്വ മിഷൻ പ്രതിനിധി എന്നിവർ പങ്കെടുത്തു.
നഗരസഭയുടെ സെപ്ടിക് മാലിന്യ നിർമാർജന വാഹന സേവനം ലഭ്യമാകാൻ വിളിക്കേണ്ട നമ്പർ: 9188013608 , 8943198777.