കുന്നംകുളം: തൃശൂർ-കുറ്റിപ്പുറം, തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ പുനർനിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും വഴിയിൽ തടയുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. ചൂണ്ടൽ മുതൽ മഴുവഞ്ചേരി വരെ തകർന്നുകിടക്കുന്ന റോഡ് ശരിയാക്കണമെന്നാവശ്യപ്പെട്ട് പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേച്ചേരി സെന്ററിൽ നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ.സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രൻ അരങ്ങത്ത്, വി.വേണുഗോപാൽ, പി.കെ.രാജൻ, കെ.ബി.ജയറാം, എ.ടി.സ്റ്റീഫൻ, ആന്റോ പോൾ, ആർ.എം.ബഷീർ തുടങ്ങിയവർ സംസാരിച്ചു.