ഗുരുവായൂർ: മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന എല്ലാ സംഘടനകളുമായി കൈകോർക്കാൻ എസ്.എഫ്.ഐ തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് ഇന്ന് നേടിയെടുത്ത എല്ലാ നേട്ടങ്ങളും എസ്.എഫ്.ഐ പൊരുതി നേടിയതാണ്. ആർ.എസ്.എസ്-ബി.ജെ.പി സഖ്യത്തെ വഴിവിട്ട് സഹായിക്കുന്ന ഗവർണർ ജനാധിപത്യ ധ്വംസനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.വി.അബ്ദുൽ ഖാദർ, എൻ.കെ.അക്ബർ എം.എൽ.എ, എം.കൃഷ്ണദാസ്, ടി.ടി.ശിവദാസൻ, കെ.വി.അനുരാഗ്, ഹസൻ മുബാറക്ക്, എ.എ.അക്ഷയ്, ജാൻവി കെ.സത്യൻ, കെ.യു.സരിത തുടങ്ങിയവർ സംസാരിച്ചു.