തൃശൂർ: തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഡയാലിസിസ് രോഗികളുടെ ചികിത്സയ്ക്കായി പത്ത് ലക്ഷം നൽകി. നിർദ്ധന രോഗികൾക്ക് ഡയാലിസിസ് നടത്താൻ പറവൂർ ഡോൺ ബോസ്‌കോ ഹോസ്പിറ്റൽ, തൃശൂർ അമല ഹോസ്പിറ്റൽ, ജൂബിലി മിഷൻ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് തുക നൽകിയത്. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ വിതരണം ചെയ്തു. തിരുഹൃദയ ലത്തീൻ ദേവാലയം റെക്ടർ ഫാ.ജോസഫ് ജോഷി മുട്ടിക്കൽ, സഹവികാരിമാരായ ഫാ.മിഥിൻ ടൈറ്റസ് പുളിക്കത്തറ, ഫാ.റെക്‌സൺ പങ്കേത്ത് എന്നിവർ പങ്കെടുത്തു. തൊഴിൽരഹിതരായ സ്ത്രീകൾക്ക് അഞ്ച് തയ്യൽ മെഷീനും നൽകി.