മാള : കേരള പൊലീസിലെ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ മനോജ് ഫ്രാൻസിസ് മാള വടമ സ്വദേശിയാണ്. ഏറെ വിവാദമായ പുത്തൻവേലിക്കര മോളി വധക്കേസ് പ്രതിയെ പിടികൂടിയതിനും പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ ആസാമിൽ പോയി തെളിവ് ശേഖരിച്ചതിനും 2021ൽ പൊലീസ്മേധാവിയുടെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. പുത്തൻവേലിക്കര സംഗീത വധക്കേസ്, കുഴുപ്പിള്ളി ബീച്ചിലെ തമിഴ് വിനോദസഞ്ചാരി വധക്കേസ്, കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് കോഴി പൗലോയെ പിടികൂടിയതിനും കുറ്റാന്വേഷണ രംഗത്തെ മറ്റ് മികവും പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.