c

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്മാടം സർവീസ് സഹകരണ ബാങ്ക് നൽകിയ 11 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് സെബി ജോസഫ് പെല്ലിശ്ശേരിയിൽ നിന്ന് കെ. രാധാകൃഷ്ണൻ എം.പി ഏറ്റുവാങ്ങുന്നു.

ചേർപ്പ് : വയനാട് ദുരന്തത്തിന് കൈത്താങ്ങായി അമ്മാടം സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 ലക്ഷം രൂപ നൽകി. കെ. രാധാകൃഷ്ണൻ എം.പി 11 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് സെബി ജോസഫ് പെല്ലിശ്ശേരിയിൽ നിന്ന് ഏറ്റുവാങ്ങി. തൃശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോയ് ഫ്രാൻസീസ്, അമ്മാടം ബാങ്ക് വൈസ് പ്രസിഡന്റ് സുഭാഷ് മാരാത്ത്, സുധീർ ചക്കാലപ്പറമ്പിൽ, ഭോജൻ കാരണത്ത്, വി.വി. സാജൻ, മനോജ് പണിക്കശ്ശേരി, വനജ രാജൻ പൂവ്വത്തിങ്കൽ, ഷക്കീർ ചിറവരമ്പത്ത്, ഇ.ആർ. ജിഷ്‌രാജ്, ബീനാഗോവിന്ദൻ മാരത്ത്, പി.എസ്. വനജലക്ഷ്മി എന്നിവർ സംസാരിച്ചു.