1

തൃശൂർ: ക്രെഡായ് പ്രോപ്പർട്ടി എക്‌സ്‌പോ 17നും 18നും കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കും. അപാർട്‌മെന്റുകൾ, വില്ലകൾ തുടങ്ങിയവയുമായി വിവിധ ബിൽഡേഴ്‌സിന്റെ സ്റ്റാളുകളാണ് മേളയുടെ പ്രത്യേകത. ഭവനവായ്പ സംബന്ധിച്ച സംശയനിവാരണത്തിന് ബാങ്കുകളുടെ സ്റ്റാളുകളും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും അനുബന്ധ സർക്കാർ സ്ഥാപനങ്ങളുടെയും കെട്ടിട നിർമാണം സംബന്ധിച്ച നിബന്ധനകൾ പാലിച്ചുള്ള പ്രോജക്ടുകൾ മാത്രമാകും എക്‌സ്‌പോയിൽ ഉണ്ടായിരിക്കുകയെന്ന് ക്രെഡായ് പ്രസിഡന്റ് കെ. രാജീവ്, സെക്രട്ടറി കെ. മധുസൂദനൻ, എക്‌സ്‌പോ കൺവീനർ എ.എ. അബ്ദുൽ ലത്തീഫ്, ക്രെഡായ് കേരള സെക്രട്ടറി ജനറൽ ചെറിയാൻ ജോൺ എന്നിവർ പത്രസമ്മേളത്തിൽ അറിയിച്ചു.