പൂങ്കുന്നം: കേരളത്തിലെ മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾ അടയ്‌ക്കേണ്ട അംശദായം വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കുക, വഞ്ചികളുടെ ലൈസൻസ് ഫീസ് വർദ്ധനവ് പിൻവലിക്കുക, ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മത്സ്യത്തൊഴിലാളി സംഘ് (ബി.എം.എസ്) ജില്ലാ മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ആർ. വിദ്യാസാഗർ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ ട്രഷറർ വിപിൻ മംഗലം, കെ.വി. ശ്രീനിവാസൻ, കെ.എൽ. ജയപ്രകാശ്, സി.വി. സെൽവൻ, ലിജു എങ്ങണ്ടിയൂർ, വി.ആർ. റെജൂല എന്നിവർ പ്രസംഗിച്ചു.