1

തൃശൂർ: തൃശൂർ - കുറ്റിപ്പുറം റോഡിലെ ചൂണ്ടൽ മുതൽ കേച്ചേരി വരെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗതം നിയന്ത്രണം. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചൂണ്ടൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചൂണ്ടൽ ഗുരുവായൂർ റോഡിലൂടെ കൂനംമൂച്ചി ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ചൂണ്ടൽ ആളൂർ റോഡിലൂടെ മറ്റം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് കേച്ചേരി മറ്റം റോഡിലെത്തണം. തുടന്ന് കേച്ചേരിയിലെത്തി യാത്ര തുടരണം.

തൃശൂർ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കേച്ചേരി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കേച്ചേരി മറ്റം റോഡിലൂടെ ആളൂർ ജംഗ്ഷനിലെത്തി ചൂണ്ടൽ ആളൂർ റോഡിലൂടെ സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് കൂനംമൂച്ചി ജംഗ്ഷനിലെത്തണം. അവിടെ നിന്ന് ചൂണ്ടൽ ഗുരുവായൂർ റോഡിലൂടെ ചൂണ്ടൽ ജംഗ്ഷനിലെത്തി യാത്ര തുടരണമെന്നും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.