ചാഴൂർ : പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നാട്ടിക മണ്ഡലത്തിൽ മോട്ടോർ വാഹന വകുപ്പ് ജനകീയ സദസ് സംഘടിപ്പിച്ചു. സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ അദ്ധ്യക്ഷനായി.
പുതിയ ബസ് റൂട്ടുകളുടെ ആവശ്യകത, ബസുകളുടെയും മറ്റു വാഹനങ്ങളുടെയും മത്സര ഓട്ടം, സമയക്രമം തെറ്റിയുള്ള സർവീസുകൾ, വിവിധ സ്ഥലങ്ങളിലെ അനധികൃത പാർക്കിഗും അപകടാവസ്ഥയും, ട്രാഫിക് സിഗ്‌നലുകളുടെ ആവശ്യകത, ടാക്‌സി ഡ്രൈവർമാർ നേരിടുന്ന വെല്ലുവിളികൾ, സേഫ് ഡ്രൈവിംഗ് തുടങ്ങിയവ സംബന്ധിച്ച് ചർച്ചകൾ നടന്നു.
തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിലീപ് കുമാർ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ. സജിത, എം.ആർ. ദിനേശൻ, ഷിനിത ആഷിക്, ശുഭ സുരേഷ്, സുജിഷ കള്ളിയത്ത്, ഹരി സി. നരേന്ദ്രൻ, കെ.എസ്. മോഹൻദാസ്, ജീന നന്ദൻ, കെ.എസ്.ആർ.ടി.സി ട്രാൻസ്‌പോർട്ട് ഓഫീസർ ഉബൈദ്, ബസ് ഉടമകളായ ജോയ്, നസീർ അബ്ബാസ്, ഡ്രൈവർമാരുടെ യൂണിയൻ ഭാരവാഹികൾ, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
ജനകീയ സദസിൽ ലഭിച്ച നിവേദനങ്ങളിലും പരാതികളിലും കൃത്യമായ പരിഹാര നടപടി ഉണ്ടാകും. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് ജനകീയ സഹകരണം ആവശ്യമാണ്
-സി.സി. മുകുന്ദൻ എം.എൽ.എ