1

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ഇനിയുള്ള സ്ഥലം ഏറ്റെടുക്കൽ മാസ്റ്റർ പ്ലാനിന് ശേഷം മതിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ. കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ ഷെഡ്ഡുകളിൽ ഒതുക്കുന്ന പുനരധിവാസം പോരാ. സൗകര്യം നിലനിറുത്തുന്ന വിധത്തിലുള്ള സ്ഥലം കച്ചവടസ്ഥാപനങ്ങൾക്ക് അനുവദിക്കണം. നേരത്തെ സ്ഥലം നഷ്ടപ്പെട്ട പലർക്കും കച്ചവട സാദ്ധ്യതയില്ലാത്ത സ്ഥലത്ത് ഇടുങ്ങിയ സ്ഥലങ്ങളാണ് അനുവദിച്ചത്. ഇത് ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ, ജോജി തോമസ്, സി.ടി. ഡെന്നിസ്, പുതൂർ രമേഷ്, ടി.കെ. ജേക്കബ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.