നടത്തറ: മൂർക്കനിക്കര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ രണ്ടോണനാളിൽ ദേശക്കുമ്മാട്ടി ആഘോഷം സംഘടിപ്പിക്കും. ആലോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 25ന് നടത്തറ പഞ്ചായത്തിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടക്കും. അത്തം നാട്ടിൽ കുമ്മാട്ടി ആഘോഷത്തിന് കൊടിയേറും. തുടർന്ന് ഉത്രാടസന്ധ്യ, തിരുവോണനാളിൽ കായിക മത്സരങ്ങൾ എന്നിവ നടക്കും. രണ്ടോണ നാളിൽ വൈകിട്ട് നാലിന് ബാൻഡ് വാദ്യം, ശിങ്കാരി മേളം, തമ്പോലം, തെയ്യം, കാവടി എന്നിവയുടെ അകമ്പടിയിൽ ദേശക്കുമ്മാട്ടി ആഘോഷം നടക്കും. വായനശാലാ പ്രസിഡന്റ് വി.കെ. മോഹനൻ, രക്ഷാധികാരി വി.എ. കൃഷ്ണൻ, ട്രഷറർ വി.കെ. ഹരി, കൺവീനർ പി.ആർ. ബാബു എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.