udgadanam

നന്തിക്കര: വയനാട് ദുരന്തബാധിതർക്ക് സംസ്ഥാന തലത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ 150 വീടുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഓണക്കോടി ചലഞ്ച് നടത്തി. എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ, നന്തിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അംഗങ്ങളാണ് സ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങി ഓണക്കോടി വിൽക്കുന്നത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് ഓണക്കോടി ചലഞ്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ.അശോകൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ മഞ്ജു കെ.മാത്യു, പി.സമീന തോമാസ്, എ.വി.വിജിന എന്നിവർ സംസാരിച്ചു.

തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'മൈൻഡ് ആൻഡ് മെമ്മറി പവർ മാനേജ്‌മെന്റ് പ്രോഗ്രാം' ബ്രഹ്മസൂത്രയോഗ ഉപജ്ഞാതാവ് ഡോ.സുധീഷ് ആചാര്യർ ദീപ പ്രോജ്വലനം നിർവഹിക്കുന്നു. സമീപം വൈസ് പ്രിൻസിപ്പാൾ ജാൻസി ദാസ്, പ്രിൻസിപ്പാൾ എസ്.ബിന്ദു, അദ്ധ്യാപിക ബി.അജിതാകുമാരി