തൃശൂർ : ബഹ്‌റൈൻ മലയാളി പ്രവാസി കുടുംബ സംഗമം 19 ന് ഹയാത്ത് റീജൻസിയിൽ നടക്കും. ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെ നീണ്ടുനിൽക്കുന്ന സംഗമത്തിൽ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള, മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ഷാഫി പറമ്പിൽ, പി.പി.സുനീർ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. സുഹൃത്ത് സംഗമം, സംഗീത സന്ധ്യ, നൃത്തനൃത്ത്യങ്ങൾ, പുസ്തക പ്രകാശനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.വി.രാധാകൃഷ്ണൻപിള്ള, ജോസ് പുതുക്കാടൻ, റിയാസ് ഇബ്രാഹിം, വർഗീസ് ജോർജ്ജ്, പി.സി.രാമദാസ് എന്നിവർ പങ്കെടുത്തു.