കോടാലി: വയനാടിനായി വ്യത്യസ്ത സമീപനവുമായി പുരോഗമന കലാസംഘം. കോടാലി ആൽത്തറയിൽ വയനാടിന്റെ ഉയിർത്തെഴുന്നേൽപ്പിനായി ഫീനിക്‌സ് കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയിൽ പാട്ടും ചലച്ചിത്ര ഗാനാലാപനവും കവിതകളുടെ അവതരണവും, കോടാലി ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളുടെ ചിത്രരചനയും നടന്നു. പുസ്തക പ്രദർശനം, വിൽപ്പന പുസ്തകങ്ങളുടെ സംഭാവന എന്നിവ വേറെയും. സന്ദർശകർക്ക് തങ്ങളുടെ കൈവശമുള്ള പുസ്തകം, പണം എന്നിവ സംഭാവന ചെയ്യാം. അവിടെയുള്ള പുസ്തകങ്ങളിൽ ആവശ്യമുള്ളത് എടുക്കാം. ഇതായിരുന്നു പരിപാടി. പരിപാടിക്ക് ശേഷമുള്ള മൊത്തം തുക വയനാടിനെ പുനരുദ്ധരിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.