കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം വി.പി.തുരുത്ത് ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ യൂണിയൻ സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശാഖ വിഹിതം നൽകാനും യോഗം തീരുമാനിച്ചു. വയനാട് ദുരിതബാധിതർക്ക് സുരക്ഷിതമായ പാക്കേജും വീടും ഒരുക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ കൺവീനർ പി.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് ഗീത വത്സൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി.കെ.ബനേഷ്, ശോഭന അശോകൻ, ദിവ്യ സനിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗീത വത്സൻ (രക്ഷാധികാരി), എം.എം.ഹരീഷ് (ചെയർമാൻ), ശോഭന അശോകൻ (വൈസ് പ്രസിഡന്റ്), വസന്ത ഹരിദാസ് (വൈസ് പ്രസിഡന്റ്), പി.കെ.ബനേഷ് (കൺവീനർ) എന്നിവരടങ്ങിയ അമ്പത്തിയൊന്നംഗ ആഘോഷ കമ്മിറ്റിയെ തിരഞ്ഞെടുത്തു.