തൃശൂർ: രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുല പരിപാടികളോടെ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി ദേശീയ പതാക ഉയർത്തി. കോൺഗ്രസ് നേതാക്കളായ എം.പി.വിൻസെന്റ്, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട് , ജോസഫ് ടാജറ്റ് , ഐ.പി.പോൾ, നിജി ജസ്റ്റിൻ, കെ.ഗോപാല കൃഷ്ണൻ, കെ.എച്ച്.ഉസ്മാൻ ഖാൻ, എൻ.കെ.സുധീർ, കെ.കെ.ബാബു, കെ.വി.ദാസൻ, രവി ജോസ് താണിക്കൽ, എൻ.പി.രാമചന്ദ്രൻ, സി.ഡി.ആന്റെസ്, സി.ബി.ഗീത, സിജോ കടവിൽ, ടി.നിർമ്മല എന്നിവർ പ്രസംഗിച്ചു