തൃശൂർ: കോർപ്പറേഷന്റെ ഭരണ സ്തംഭനത്തിനെതിരെയും, പീച്ചി ഡാം മാനേജ്‌മെന്റ് കെടുകാര്യസ്ഥതയ്‌ക്കെതിരെയും വിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിൽവട്ടം സോണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അദ്ധ്യക്ഷനായി. മുൻ മേയർ ഐ.പി.പോൾ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എസ്.ശിവരാമകൃഷ്ണൻ, പി.ശിവശങ്കരൻ, സജി പോൾ മാടശ്ശേരി, ബ്ലോക്ക് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികളായ എം.എൻ.രവീന്ദ്രൻ, ഇ.എം.ശിവൻ, ഒ.വി.പ്രകാശ്, വി.കെ.രാഹുലൻ, കൗൺസിലർമാരായ അഡ്വ.വില്ലി ജിജോ, രന്യ ബൈജു, മണ്ഡലം ഭാരവാഹികളായ കെ.വി.ബൈജു, പി.പി.മോഹനൻ, പി.ജി.സൗരാഗ്, അഖിൽ പേരോത്ത് എന്നിവർ നേതൃത്വം നൽകി.