തൃപ്രയാർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് ദേശഭക്തിഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. നാട്ടിക ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന് മുമ്പിലും നൃത്താവിഷ്‌കാരം അരങ്ങേറി. എൻ.എസ്.എസ് ലീഡറായ ശ്രീലക്ഷ്മിയും വളണ്ടിയർ ആവണി ബാബുരാജും പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷും നേതൃത്വം നൽകി. പ്രിൻസിപ്പൽ ജി.എസ്.ബി. ജയാബിനി, പി.ടി.എ പ്രസിഡന്റ് പി.എസ്.പി നസീർ, അദ്ധ്യാപകരായ ഇ.ബി. ഷൈജ, സുജിത്ത് എന്നിവർ പങ്കെടുത്തു. നാട്ടിക ശ്രീനാരായണ റിക്രിയേഷൻ ക്ലബ്, സെൻട്രൽ യു.പി സ്‌കൂൾ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് ഷിറാസ് കാവുങ്ങൽ പതാക ഉയർത്തി. സി.കെ. സുഹാസ്, സുരേഷ് ഇയ്യാനി, എൻ.എ.പി സുരേഷ്‌കുമാർ, ബിന്ദു, സീന, ചിന്നലാൽ, പ്രേമചന്ദ്രൻ വടക്കേടത്ത്, ടി.യു. അതിഥി എന്നിവർ സംസാരിച്ചു.
തൃപ്രയാർ എൻ.ഇ.എസ് കോളേജിൽ ചെയർമാൻ ശിവൻ കണ്ണോളി പതാക ഉയർത്തി. പ്രിൻസിപ്പൽ എൻ.സി. അനീജ, വി. ശശിധരൻ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും മധുരപലഹാരം വിതരണവും നടന്നു.
നാട്ടിക: ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റാലിയും നൃത്ത ശിൽപ്പവും സംഘടിപ്പിച്ചു. റാലി കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നൃത്തശിൽപ്പം അവതരിപ്പിച്ചു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വി.കെ. രമ്യ, ബി. ബബിത, വളണ്ടിയർമാരായ ശിൽപ്പ, ഐഷ എന്നിവർ നേതൃത്വം നൽകി.