തൃപ്രയാർ: ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ നടന്ന സർവമത സമ്മേളനത്തിന്റെ ആറാം വാർഷികത്തിൽ നാട്ടിക മേഖലയിൽ 'വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. കവി പി.എൻ.ഗോപീകൃഷ്ണൻ ചെയർമാനും ടി.എൽ.സന്തോഷ് ജനറൽ കൺവീനറും, ടി.ആർ.രമേഷ് ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു. ശതാബ്ദി സമ്മേളനത്തിന് പുറമേ സെമിനാറുകളും പ്രഭാഷണങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് കലാസാഹിത്യ ക്വിസ് പ്രസംഗ മത്സരങ്ങളും നടക്കും. ഗുരുദർശനങ്ങളെ സമകാലിക വെളിച്ചത്തിൽ വിലയിരുത്താനും പ്രചരിപ്പിക്കാനുമുള്ള പ്രവർത്തന പരിപാടി തയ്യാറാക്കാനും സംഘാടക സമിതി യോഗം തീരുമാനിച്ചു.