c
ചിത്രം

ചേർപ്പ് : സർവീസ് സഹകരണ ബാങ്ക് 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി പതാക ഉയർത്തി.
പാറളം: ഐ.എൻ.ടി.യു.സി പാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് എം.ജി. അഭിലാഷ് അദ്ധ്യക്ഷനായി. കെ.വി. ശശി പതാക ഉയർത്തി.
എട്ടുമന: കാരണയിൽ മഠം ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ മഠാധിപതി ഉണ്ണി പത്മനാഭൻ സ്വാമി പതാക ഉയർത്തി.
പൂച്ചിന്നിപ്പാടം : കേരള കലാദീപം ക്ലബിൽ ആദ്യകാല നാടകനടൻ ടി.വി. വാസുദേവൻ പതാക ഉയർത്തി. ടി.ജി. മോഹനൻ, ഷാനവാസ്, സുരേഷ്, ജോൺസൺ, ശശി, വർഗീസ്, സജയൻ, ഷാജി ആദം എന്നിവർ പങ്കെടുത്തു.
ചേർപ്പ് : പടിഞ്ഞാട്ടുമുറി സ്‌നേഹനിധി കുടുംബശ്രീയിൽ 19-ാം വാർഡ് അംഗം ധന്യ സുനിൽ പതാക ഉയർത്തി.
വെങ്ങിണിശ്ശേരി : അഡാപ്റ്റ് സൊസൈറ്റിയിൽ സി.ബി.ഐ മുൻമേധാവി സി.ബി. രാമദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി. സണ്ണി അദ്ധ്യക്ഷനായി.