1

തൃശൂർ: ചേറ്റുപുഴ മുഖം ഗ്രാമീണ നാടകവേദി നാടകരംഗത്തെ പ്രതിഭകൾക്ക് നൽകുന്ന ജോസ് ചിറമ്മേൽ അവാർഡിന് ജയരാജ് വാര്യർ, നന്ദകിഷോർ, ഷൈജു അന്തിക്കാട് എന്നിവർ അർഹരായി. നാടൻ കലാരംഗത്തുള്ളവർക്കുള്ള ചുമ്മാർ ചൂണ്ടൽ പുരസ്‌കാരത്തിന് മുരളി അടാട്ടും ഡോ.സി.ആർ.രാജഗോപാലൻ പുരസ്‌കാരത്തിന് ബാബു മലയിലും അർഹരായി. പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. സെപ്തം. എട്ടിന് രാവിലെ പത്തിന് കുന്നത്തങ്ങാടി നമ്പോർക്കാവ് മാനവ് സംഗീത വിദ്യാലയം ഹാളിലെ മുഖം ഗ്രാമീണ നാടകവേദിയുടെ വാർഷികാഘോഷത്തിൽ പുരസ്‌കാരം വിതരണം ചെയ്യും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആദരിക്കൽ, ചിത്ര ശിൽപ്പ പ്രദർശനം, ത്രൈമാസിക പ്രകാശനം എന്നിവയും നടക്കും.