കയ്പമംഗലം: സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജി.എഫ്.വി.എച്ച്.എസിൽ 78-ാം സ്വാതന്ത്ര്യദിനത്തിൽ വിവിധ കലാപരിപാടികളും ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും നടന്നു. വിവിധ സംസ്ഥാനങ്ങളുടെ വേഷഭൂഷാദികൾ ധരിച്ചവർ തനത് സംസ്ഥാനങ്ങളുടെ വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി. സജിമോൻ ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.പി. ഷാജി, വാർഡ് മെമ്പർ സുകന്യ, വൈസ് പ്രിൻസിപ്പൽ വി.വി. സായ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം. മായാദേവി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു.