yuvan-

കുന്നംകുളം: രണ്ടാം വയസിൽ ഇന്ത്യ ബുക്ക് ഒഫ് വേൾഡ് റെക്കാഡും, കലാം വേൾഡ് റെക്കാഡും നേടി ഇരട്ട റെക്കാഡ് തിളക്കത്തിലാണ് കുന്നംകുളം കാവിലക്കാട് സ്വദേശി കണ്ടമ്പുള്ളി വീട്ടിൽ ജിഷ്ണു പ്രസാദ് - അശ്വതി ദമ്പതികളുടെ മകൻ യുവാൻദേവ്. രണ്ട് വയസ് വിഭാഗത്തിൽ വിവിധതരം കിളികൾ, നിറം, മൃഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, വാഹനങ്ങൾ, പച്ചക്കറികൾ തുടങ്ങി 11 ഓളം വിഭാഗങ്ങൾ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ് അവയുടെ പേരുകൾ പറയുകയും ഒന്നു മുതൽ 10 വരെ ഹിന്ദിയിലും ഇംഗ്ലീഷിലും എണ്ണാനുള്ള കഴിവിനും കൂടിയാണ് റെക്കാഡ് ലഭിച്ചത്. ഏഴ് വിഭാഗം ശരിയാക്കിയാൽ റെക്കാഡ് ലഭിക്കുമെങ്കിലും 11 വിഭാഗവും പൂർത്തീകരിച്ചാണ് റെക്കാഡ് നേടിയത്.