കൊടുങ്ങല്ലൂർ : നഗരസഭയുടെ കാവിൽക്കടവിലെ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഓണ വിപണനത്തോടെ സജീവതയിലേക്ക്. മാർക്കറ്റ് സജീവമാക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അടുത്ത മാസം ആദ്യം മുതൽ ഓണച്ചന്ത, കുടുംബശ്രീ മുഖേനയുള്ള വിപണന കേന്ദ്രങ്ങൾ, കൃഷിഭവൻ മുഖേനയുള്ള ചന്തകൾ എന്നിവ ഇവിടെ പ്രവർത്തനം ആരംഭിക്കാനാണ് നഗരസഭാ തീരുമാനം. 2002ൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ആരംഭിച്ച മാർക്കറ്റിംഗ് കം ഷോപ്പിംഗ് കോപ്ലക്‌സിൽ ആകെ 66 കടമുറികളും പത്ത് ഫിഷ് കൗണ്ടറുകളുമുണ്ട്. ഇതിൽ ഇനി മൂന്നെണ്ണം മാത്രമാണ് ലേലത്തിൽ പോകാനുള്ളത്. എല്ലാ കടമുറികളും തുറക്കുന്നില്ലെങ്കിലും വ്യാപാരികൾ അനുയോജ്യമായ സമയം നോക്കിയിരിപ്പാണ്. അടുത്ത മാസം ആദ്യം കടമുറികളെല്ലാം സജീവമാകുമെന്നാണ് നഗരസഭയുടെ കണക്ക്കൂട്ടൽ.
നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ശുചീകരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ മുഖപ്രഭാഷണം നടത്തി.
വഴിമുടക്കിയത് നീണ്ട പാർക്കിംഗ്
മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് മുമ്പിലെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നീണ്ട പാർക്കിംഗാണ് കോംപ്ലക്‌സിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചത്. ഇതേത്തുടർന്ന് ഈ ഭാഗത്തേക്ക് ആളുകൾ വരാതെയായി. റോഡിനോട് ചേർന്നുള്ള അനധികൃത മത്സ്യമാംസ കച്ചവടങ്ങളും കാവിൽക്കടവിലെ ലൈസൻസില്ലാത്ത വഴിയോര കച്ചവടവും മാർക്കറ്റിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു.
നഗരസഭാ തീരുമാനങ്ങൾ