കൊടുങ്ങല്ലൂർ : ലോകമലേശ്വരം 2173 എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 170-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ആദരണ സഭയും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുതിയ കാലം കുട്ടികളും രക്ഷിതാക്കളും അറിയേണ്ടത് എന്ന വിഷയത്തിൽ എൻ.യു. ഹാഷിം പ്രഭാഷണം നടത്തി. കെ.ഡി. വിശ്വംഭരൻ അദ്ധ്യക്ഷനായി. പി.കെ. സത്യശീലൻ, കൗൺസിലർമാരായ സുമേഷ്, ശാലിനി വെങ്കിടേഷ്, വി.പി. കല്യാൺറാം, കെ.എം. സുരേന്ദ്രൻ, എം.സി. പ്രേംലാൽ എന്നിവർ പ്രസംഗിച്ചു.