തൃശൂർ: ബ്രാഹ്മണ സഭ തൃശൂർ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഭാ സായാഹ്നം ന്യൂറോ സർജൻ ഡോ.എസ്.ദേവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.കെ.പ്രകാശ് പ്രസംഗിച്ചു. ഉന്നത വിജയം നേടിയ 30 വിദ്യാർത്ഥികളെ ആദരിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.ബി.സന്തോഷിനെ ആദരിച്ചു. നാമ സങ്കീർത്തന രംഗത്ത് പ്രസിദ്ധനായിരുന്ന പി.രാമസ്വാമിയുടെ പേരിലുള്ള അവാർഡ് ഗുരുവായൂർ ജി.വി.രാമനാഥയ്യർ എന്ന രാജസ്വാമിക്ക് സമ്മാനിച്ചു. അവാർഡ് ജേതാക്കളെ ഡി.മൂർത്തി പരിചയപ്പെടുത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി ടി.എസ്.വിശ്വനാഥയ്യർ, എൻ.ആർ.പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. മഹാലക്ഷ്മിയുടെ മദ്ദള കേളിയോടെയായിരുന്നു തുടക്കം.