പഴുവിൽ: പഴുവിൽ വെസ്റ്റ് എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പതാകദിനാചരണം, ദൈവദശകം ആലാപന മത്സരവും സംഘടിപ്പിച്ചു. പ്രസിഡന്റ് സി.എസ്. ദാസൻ പതാക ഉയർത്തി. ശാഖാ സെക്രട്ടറി സജിത്ത് പാണ്ടാരിക്കൽ, കെ.വി. മോഹൻദാസ്, സി.കെ. രാജൻ, റീന ആനന്ദ്, ഗൗരി, സംഗീത അദ്ധ്യാപിക സരിത എന്നിവർ സംസാരിച്ചു.