ayiramkanni
എസ്.എൻ.ഡി.പി ഏങ്ങണ്ടിയൂർ ആയിരംകണ്ണി ശാഖയിൽ നാട്ടിക യൂണിയൻ കൗൺസിലർ കെ.ജി. നാരായണദാസ് പതാക ഉയർത്തുന്നു.

ഏങ്ങണ്ടിയൂർ: എസ്.എൻ.ഡി.പി യോഗം ആയിരംകണ്ണി ശാഖയിൽ ഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കം. മിൻച്ചന്ത സെന്ററിലെ സ്വാഗതസംഘം ഓഫീസിൽ യൂണിയൻ കൗൺസിലർ കെ.ജി. നാരായണദാസ് പീതപതാക ഉയർത്തി. നാട്ടിക യൂണിയൻ ഘോഷയാത്രയ്ക്ക് പങ്കെടുക്കുന്ന ശാഖയിലെ വനിതകൾക്ക് യൂണിഫോം സെറ്റ് സാരികൾ നൽകി. കുമാരൻ പനച്ചിക്കൽ, പ്രകാശ് കടവിൽ, ജയഗോപാൽ വൈക്കാട്ടിൽ, മനോജ് കോഴിശ്ശേരി, ജയതിലകൻ ചാളിപ്പാട്ട്, ഗോവിന്ദ് ലാൽ വൈകാട്ടിൽ, പ്രകാശൻ പണിക്കെട്ടി, ബിജോയ് ചാളിപ്പാട്ട്, കെ.ആർ. പ്രസന്നൻ ഇയ്യാനി, രോഹിത്, കെ.വി. കൃഷ്ണദാസ്, മോഹൻ റോയ് പണിക്കശ്ശേരി, പി.ബി. ഉണ്ണിക്കൃഷ്ണൻ, മാലതി, കാന്തി മനോഹരൻ, ചന്ദ്രമതി കുമാരൻ, ലത മോഹൻ, സുഷിത മുരളി, ഷാലി ചാളിപ്പാട്ട്, മൈഥിലി തിലകൻ തുടങ്ങിയവർ നേത്യത്വം നൽകി. 20ന് രാവിലെ 9 മണിക്ക് ചതയദീപ ജയന്തി ഘോഷയാത്ര ശ്രീനാരായണ ഗുരുകുലം മഠാധിപതി സാമി തീർത്ഥ ഉത്ഘാടനം ചെയ്യും.