1

തൃശൂർ: ശ്രീനാരായണ ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാമസങ്കീർത്തന ശാന്തി രഥയാത്രയായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 20ന് ഉച്ചയ്ക്കുശേഷം മൂന്നിന് തൃശൂ‌ർ കൊക്കാലെ മെട്രോ ജംഗ്ഷനിൽ രഥഘോഷയാത്രയുടെ ഉദ്ഘാടനം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് നിർവഹിക്കും. തുടർന്ന് കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് 170 അക്ഷര ദീപങ്ങൾ തെളിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ജയൻ തോപ്പിൽ, സെക്രട്ടറി കെ.എ. മനോജ് കുമാർ, ട്രഷറർ പി.വി. പ്രകാശൻ, കോ- ഓർഡിനേറ്റർ ശിവദാസ് മങ്കുഴി, കൺവീനർ അജിത സന്തോഷ് എന്നിവർ പങ്കെടുത്തു.