കയ്പമംഗലം: കയ്പമംഗലം ബീച്ച് ശാഖയിൽ പതാക ദിനാചരണം നടത്തി. ശാഖാ സെക്രട്ടറി രമേഷ് കണ്ണമ്പറമ്പിലും തോണിപ്പറമ്പിൽ വിശ്വനാഥനും സതി സുബ്രഹ്മണ്യനും പീതപതാക ഉയർത്തി. ദൈവദശകം ആലപിച്ചു. വനിതാസംഘം പ്രസിഡന്റ് റീന അനിൽ, സെക്രട്ടറി പ്രീത പ്രദീപ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹരിദാസ്, മുരളി, മല്ലിക ചന്ദ്രൻ, ബാലജനയോഗം മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.