regal

തിരുവനന്തപുരം: സ്വർണാഭരണ നിർമ്മാണ, വിപണന രംഗത്തെ പ്രമുഖരായ റീഗൽ ജുവലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂം ഏറെ പുതുമകളോടെയും വിപുലമായ കളക്‌ഷനുകളും ഡിസൈനുകളുമായി പ്രവർത്തനം ആരംഭിച്ചു. നൂറ് ശതമാനം 916 എച്ച്.യു.ഐ.ഡി ബി.ഐ.എസ് ആഭരണങ്ങൾ മാത്രം ലഭിക്കുന്ന റീഗൽ ജുവലേഴ്‌സ് ഒരു ഗ്രാം മുതലുള്ള എല്ലാ സ്വർണാഭരണങ്ങൾക്കും ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾക്കും ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. പുതിയ ഷോറൂമിൽ ആന്റിക്ക് കളക്‌ഷൻസ്, ലൈറ്റ് വെയിറ്റ്, ടെമ്പിൾ ജുവലറി, ഉത്തരേന്ത്യൻ ഡിസൈൻസ്, കേരള കളക്‌ഷൻസ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിദ്ധ്യമായ ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
സ്വർണ വിലയിലെ കുതിപ്പിൽ നിന്ന് സംരക്ഷണം നൽകാൻ അഡ്വാൻസ് ബുക്കിംഗ് സൗകര്യമുണ്ട്. നിലവിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ ,പാലക്കാട്, മലപ്പുറം ജില്ലകളിൽ ഷോറൂമുകളുണ്ട്. പുതിയ ഷോറും കണ്ണൂരിൽ ഉടൻ പ്രവർത്തനം തുടങ്ങും.