തൃശൂർ: പുതുവത്സരത്തോട് അനുബന്ധിച്ച് നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓണക്കിറ്റുകൾ നൽകി. അരിയും പലചരക്ക് സാധനങ്ങളും വസ്ത്രവും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, വിപിൻ അയിനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി വി. ആതിര, പൂർണിമ സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം മുരളി കൊളങ്ങാട്ട്, സീന ശശി, പ്രിയ മുരളി, സുശാന്ത് അയിനിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.