തൃശൂർ: അഖില കേരള മാരാർ ക്ഷേമസഭ ജില്ലാ സമ്മേളനവും കുടുംബസംഗമവും ആദരണവും ഇന്ന് വിവേകോദയം ബോയ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് കിഴക്കൂട്ട് അനിയൻ മാരാർ ഉദ്ഘാടനം ചെയ്യും. പെരുവനം സതീശൻ മാരാർ അദ്ധ്യക്ഷനായി. ഉച്ചയ്ക്ക് രണ്ടിന് പൊതുസമ്മേളനം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എം. മോഹനൻ മാരാർ അദ്ധ്യക്ഷനാകും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യതിഥിയാകും. ചടങ്ങിൽ മുതിർന്ന കലാകാരൻമാർ അടക്കമുള്ളവരെ ആദരിക്കും.