തൃശൂർ: കുറ്റൂർ പൂങ്കുന്നം മെഡിക്കൽ കോളേജ് റോഡ് റിച്ച് 3 റോഡിൽ (വെളപ്പായ പള്ളി തിരിവ് മുതൽ മെഡിക്കൽ കോളേജ് കവാടം വരെ) നാളെ മുതൽ ഗതാഗതം പൂർണമായും തടസപ്പെടുമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ജലജീവൻ പ്രവൃത്തിയുടെ റെസ്റ്റോറേഷൻ പണികൾ തീരുന്നത് വരെ നിയന്ത്രണം തുടരും. തൃശൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ അത്താണി വഴിയും മുണ്ടൂർ ഭാഗത്ത് നിന്നുള്ളവ ആരോഗ്യ സർവകലാശാല വഴിയും പോകണം.