viyyur

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കർഷക ദിനം ആചരിച്ചു. മദ്ധ്യമേഖലാ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഒഫ് പ്രിസൺസ് പി. അജയകുമാർ പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അഞ്ച് ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ വിവിധതരം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നുണ്ട്. അസി. പ്രിസൺ ഓഫീസർ സുരാജിന്റെ നേതൃത്വത്തിൽ 20 ഓളം അന്തേവാസികളാണ് ഇവ പരിപാലിക്കുന്നത്. ആയിരത്തോളം കിലോ പച്ചക്കറി ഓരോ മാസവും വിളവെടുക്കുന്നുണ്ട്. അതീവ സുരക്ഷാ ജയിൽ സൂപ്രണ്ട് ടി.ആർ. രജീവ്, ഡോ. മേരി, ഡോ. അഞ്ചു, ജോയിന്റ് സൂപ്രണ്ട് എ. നസീം, സുനിൽ എസ്. കുമാർ, എ. ധന്യ എന്നിവർ പങ്കെടുത്തു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മാത്രം കണ്ടുവരുന്ന ബട്ടർനട്ട് മത്തങ്ങയുടെ വിളവെടുപ്പും ഇതിന്റെ ഭാഗമായി നടന്നു.