അന്നമനട: വെണ്ണൂർ ആലത്തൂർ എസ്.എൻ.ഡി.പി ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 20ന് രാവിലെ 9.30ന് ശാഖാ ഹാളിൽ ഗുരുപൂജയോടെ ആരംഭിക്കും. ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ പ്രസിഡന്റ് സി.ഡി. ശ്രീനാഥ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.വി. ഷാനവാസ് അദ്ധ്യക്ഷനാകും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. ഇ.വി. വിനീഷ്, ലളിതാ ദിവാകരൻ, ടി.കെ. ഗോപി, ശ്രീജ രഘുലാൽ, ശ്രീലേഖ ദിലീപ്, എം.കെ. മനോഹരൻ, രാധാഗോപി, എൻ.കെ. ഷിബു, എം.വി. ശിവരാമൻ എന്നിവർ പ്രസംഗിക്കും.