കൊടുങ്ങല്ലൂർ : ആല ഗോതുരുത്ത് ശാഖയിൽ പതാകദിനം ആചരിച്ചു. ചെയർമാൻ മണികണ്ഠൻ അനയംപറമ്പിൽ പതാക ഉയർത്തി. കെ.പി. അശോകൻ ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. ഗുരുപൂജയ്ക്ക് ശേഷം പ്രസാദ വിതരണം നടത്തി. ശാഖാ സെക്രട്ടറി വിജയകുമാർ തുമ്പരപുള്ളി, ബോസ്, ജയലക്ഷ്മി, എം.ജി. വേണുഗോപാൽ, സന്ധ്യാ മധുസൂദനൻ, ബാബു തോടാത്തറ എന്നിവർ നേതൃത്വം നൽകി.