തൃശൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ ഭൂമി വിൽക്കാൻ തയ്യാറുള്ള ഭൂവുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി (വാഹന സൗകര്യമുള്ള വഴി, വൈദ്യുതി ലഭ്യത, കുടിവെള്ള ലഭ്യത എന്നിവയുള്ളതും നിരപ്പായതുമായ ഭൂമി) വിൽക്കാൻ കളക്ടർക്ക് അപേക്ഷ സമർപ്പിക്കാം. കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമിയുടെ ഉടമസ്ഥർക്ക് ഭൂമി വിൽപ്പനക്കായി അപേക്ഷിക്കാം. സർക്കാർ ഭൂമി വാങ്ങൽ സംബന്ധിച്ച നിയമനിബന്ധനകൾക്ക് വിധേയമായാണ് ഭൂമി ഏറ്റെടുക്കുക. ആധാരത്തിന്റെ പകർപ്പ്, അടിയാധാരം, സ്‌കെച്ച്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ് തുടങ്ങിയവ ഉൾപ്പെടെ അപേക്ഷിക്കണം.