തൃശൂർ: ഒ.ബി.സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കേന്ദ്ര സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കാനുള്ള പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകും. പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേനയുള്ള എംപ്‌ളോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ/ എൻജിനിയറിംഗ്, എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിംഗ് സർവീസ്, ഡേറ്റ്/മാറ്റ്, യു.ജി.സി നെറ്റ്/ ജെ.ആർ.എഫ് എന്നീ പരീക്ഷകൾക്കുള്ള പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.egratnz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളുമടങ്ങിയ വിജ്ഞാപനം www.egratnz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി സെപ്‌റ്റം. 15. ഫോൺ: 0491 2505663.