മുരിയാട് പഞ്ചായത്തിലെ മികവ് തെളിയിച്ച കർഷകർ മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങിയ ശേഷം കൃഷിഭവന്റെയും പഞ്ചായത്തിന്റെയും പ്രതിനിധികളോടൊപ്പം.
മുരിയാട് : മുരിയാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായി. സൗരോർജത്തിൽ നിന്ന് വൈദ്യുതോർജം എന്ന വിഷയത്തിൽ സെമിനാറും നടന്നു. കർഷകദിനാഘോഷ പരിപാടികളുടെ സാമ്പത്തിക ചെലവുകൾ ലഘൂകരിച്ച് സ്വരൂപിച്ച തുക വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പഞ്ചായത്ത് തലത്തിലെ മികച്ച കർഷകരെയും ഓരോ വാർഡിലെയും മികച്ച കർഷകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. തോമസ് തൊകലത്ത്, അഡ്വ. കെ.എം. മനോഹരൻ, ടി.ഡി. ആന്റണി, എം.ബി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.