kisan

തൃശൂർ: കർഷകദിനത്തിൽ കിസാൻ ജനത (എസ്) ജില്ലാ കമ്മിറ്റി മികച്ച കർഷകരെയും പരിസ്ഥിതി പ്രവർത്തകയെയും ആദരിച്ചു. മികച്ച സമിശ്ര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ഡേവിസ് നെല്ലിശ്ശേരിക്കും, ക്ഷീരകർഷകനായി തെരഞ്ഞെടുക്കപ്പെട്ട അറങ്ങാശ്ശേരി ജോസ് ആന്റോവിനും മികച്ച പരിസ്ഥിതി പ്രവർത്തകയായി തെരഞ്ഞെടുക്കപ്പെട്ട സുമ്മയ്യക്കും കർഷകരക്‌നം 2024 അവാർഡ് നൽകി ആദരിച്ചു. ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി അദ്ധ്യക്ഷനായി. കിസാൻ ജനത (എസ്) സംസ്ഥാന കൺവീനർ ജി. പ്രവീൺ കുമാർ, ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രീജു ആന്റണി, റഹിം പള്ളത്ത്, ഷണ്മുഖൻ വടക്കുംപറമ്പിൽ, സി.ടി. ഡേവിസ്, രാജൻ ഐനിക്കുന്നൻ, മോഹൻദാസ് ഗുരുവായൂർ, നാരായണൻ നമ്പൂതിരി, കെ.എച്ച്. ഷക്കീല സംസാരിച്ചു.