പെരിങ്ങോട്ടുകര: കരുവാങ്കുളം-കിഴുപ്പിള്ളിക്കര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കാൽനട യാത്ര സംഘടിപ്പിച്ചു. കരിവാങ്കുളം ബസ് സ്റ്റോപ്പ് മുതൽ കിഴുപ്പിള്ളിക്കര വരെ നടന്ന യാത്രയുടെ ഉദ്ഘാടനം എൻ.എസ്. അയൂബ് നിർവഹിച്ചു. എം.കെ. ചന്ദ്രൻ അദ്ധ്യക്ഷനായി. ജനകീയ സമിതി കൺവീനർ ഷാജഹാൻ, എൻ.കെ. വികാസ് ചക്രപാണി, പ്രേമൻ തൈപ്പറമ്പത്ത്, രാജൻ തൈപ്പറമ്പത്ത്, ഹബീബ് അഴിമാവ്, ജോഷി മുൻസീൻ പുതിയവീട്ടിൽ എന്നിവർ സംസാരിച്ചു. കിഴുപ്പിള്ളിക്കര മുസ്ലിം പള്ളിയുടെ പരിസരത്ത് നടന്ന സമാപനത്തിൽ താന്ന്യം പഞ്ചായത്ത് അംഗം മിനി ആന്റോ തറയിൽ മുഖ്യപ്രഭാഷണം നടത്തി.