ചേർപ്പ്: ചിറയ്ക്കൽ കോട്ടത്ത് വീട്ടിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കോട്ടം ഐശ്വര്യ റോഡിൽ കിടങ്ങാശേരി മൊയ്തീൻഷായുടെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച. വീടിന് മുകളിലെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ താഴത്തെ മുറിയിലെ പൂട്ടാതെ കിടന്ന അലമാരയിൽ നിന്നാണ് സ്വർണാഭരണൾ കവർന്നത്. ചേർപ്പ് പൊലീസ് അന്വേഷണം തുടങ്ങി.