1

ചേലക്കര: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര ഐ.എച്ച്.ആർ.ഡി പഴയന്നൂരിലെ 202425 അദ്ധ്യയന വർഷേത്തള്ള നാലു വർഷ ഹോണേർസ് ബിരുദ കോഴ്‌സുകളിലെ വിവിധ കാറ്റഗറി വിഭാഗത്തിൽ സ്പോട്ട് അഡ്മിഷൻ ഇന്ന് നടക്കും. ബി.കോം ഫിനാൻസ് (ഇ.ടി.ബി, ഇ.ഡബ്ലിയു.എസ്), ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഇ.ടി.ബി, ഇ.ഡബ്ലിയു.എസ്), ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഇ.ഡബ്ലിയു.എസ്, മുസ്‌ലിം), ബി.എസ്.സി ഇലക്ട്രോണിക്‌സ് ((ഇ.ടി.ബി എസ്.സി, ഇ.ഡബ്ലിയു.എസ്, മുസ്‌ലിം, ഓപ്പൺ) എന്നീ സീറ്റുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കാപ് അപേക്ഷ നൽകിയ വിദ്യാർത്ഥികൾ ഇന്ന് രാവിലെ 9.30ന് അസൽ രേഖകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 04884 227181, 8547042916, 7025196493.